anwar

ആലപ്പുഴ: ഹാഷിഷ് ഓയിലുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പടിഞ്ഞാറെ വില്ലേജിൽമഠത്തിൽ പറമ്പിൽ അൻവർ ഷെരീഫ് (27) ആണ് 30 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.ബിനു, ഐ.ബി ഇൻസ്പെക്ടർ പ്രശാന്ത്, പ്രിവന്റീവ് ഓഫീസർന്മാരായ മുഹമ്മദ് സുദീർ, ജി.അലക്സാണ്ടർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർന്മാരായ ഫാറുക്ക് അഹമ്മദ്, കെ.എസ്.ലാൽജി, ജി.മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മോബി വർഗ്ഗീസ്, ശരത്ത് ബാബു, റ്റി.അനുപ്, റ്റി.ജെ.സെബാസ്റ്റ്യൻ, ജയകുമാരി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.