പൂച്ചാക്കൽ : കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് എ.ഐ.വൈ.എഫ് തൈക്കാട്ടുശ്ശേരി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ നൽകി. വിതരണോദ്ഘാടനം സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. അഞ്ചലോസ് നിർവഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം അഡ്വ.എം.കെ.ഉത്തമൻ,എം.ആർ സുധീശൻ, പഞ്ചായത്ത് പ്രസിഡന്റ് ഡി.വിശ്വംഭരൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.കെ.ജനാർദ്ദനൻ, കെ.ജെ സജീവ്, ഡി.അനിൽ , ബി.ഷിബു, ശ്രീനി മറ്റത്തിൽ, കെ.എസ് രാജേഷ്, ലെജീബ്, പ്രിയ ജയറാം , അനിതാ സന്തോഷ്, കവിത സജീവ് തുടങ്ങിയവർ പങ്കെടുത്തു.