പൂച്ചാക്കൽ: കോൺഗ്രസ് പാണാവള്ളി സൗത്ത് മണ്ഡലം കമ്മറ്റിയും പൂച്ചാക്കൽ മെഡിക്കൽ സെന്ററും സംയുക്തമായി ആയിരം കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുൾ ജബ്ബാർ, പഞ്ചായത്തംഗങ്ങളായ എസ്.രാജേഷ്, ബേബി ചാക്കോ, മണ്ഡലം ഭാരവാഹികളായ കബീർ, താജുദ്ദീൻ, സുരേഷ്, ഷാനവാസ്, പ്രമോദ്, സുനീർ, സുനിൽ ജോസ്,നവാസ്, സജീവൻ, രാജീവ്, മനോഹരൻ തുടങ്ങിയവർ നേതൃത്വം നൽകി.