ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിൽ ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി 7 പുതിയ ഓവർഹെഡ്‌ വാട്ടർടാങ്കുകൾ നിർമ്മിക്കാനുള്ള പദ്ധതി സമർപ്പിക്കാൻ എച്ച്.സലാം എം.എൽ.എയുടെ നേതൃത്വത്തിൽ കൂടിയ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. നഗരസഭാ അതിർത്തിയിൽ രണ്ടും 5 പഞ്ചായത്തുകളിൽ ഓരോ പുതിയ വാട്ടർടാങ്കുകളുമാണ് നിർമ്മിക്കുക. പദ്ധതിക്ക് ആവശ്യമായ സ്ഥലം പഞ്ചായത്തുകൾ കണ്ടെത്തി നൽകണം.