house
വീടിന് തീ പിടിച്ചു

കായംകുളം: പുതിയവിള കുരുമ്പോലി മീനത്തേരിൽ ഉത്തമന്റെ വീടിന് തീ പി​ടി​ച്ചു. മുകൾ നിലയിലെ കിടപ്പു മുറിയിൽ നിന്ന് തീയും പുകയും വരുന്നത് കണ്ട് വീട്ടുടമസ്ഥൻ കായംകുളം ഫയർ ഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് തീ അണച്ചു. തേപ്പുപെട്ടി സ്വിച്ച് ഓഫ് ചെയ്യാതെ കട്ടിലിൽ വച്ചിരുന്നതാവാം തീ പിടിക്കാൻ കാരണമായത് എന്ന് സംശയിക്കുന്നു.