മുതുകുളം : കൊവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി കണ്ടല്ലൂർ തെക്ക് ചക്കന്തറയിൽ കുടുംബയോഗം വകയായി നൽകിയ ഭക്ഷ്യക്കിറ്റുകളുടെ വിതരണോദ്ഘാടനം കനകക്കുന്ന് സി.ഐ ടി. ആർ. കിരൺ നിർവഹിച്ചു. ചക്കന്തറയിൽ രാധാകൃഷ്ണൻ, ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ ജിതേഷ്‌ശ്രീരംഗം, ബാബു ചക്കന്തറ, ചാറ്റർജി, അശോകൻ, പി.നന്ദകുമാർ എന്നിവർ പങ്കെടുത്തു.