മുതുകുളം : പുതിയവിള കൈത്താങ്ങ് കൂട്ടായ്മയുടെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഭക്ഷ്യ-പച്ചക്കറി കിറ്റുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗം യു. അനുഷ്യ, കൈത്താങ്ങ് പ്രസിഡൻറ് ഡി. സന്തോഷ് കുമാർ, സെക്രട്ടറി ദിമിത്രോവ്, സുകുമാരൻ, പി.കെ. നസീർ, എൻ. രാധാകൃഷ്ണൻ, വി. അനിൽ ബോസ്, അനീഷ്, വിനോദ് വല്ലാറ്റൂർ, രാജൻ, സജീവൻ എന്നിവർ പങ്കെടുത്തു.