ആലപ്പുഴ: നെല്ലിന്റെ സംഭരണവില കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് സിവിൽ സപ്ലൈസ് കോർപ്പറേഷൻ വഴി സംഭരിക്കുന്ന നെല്ലിന് കിലോഗ്രാമിന് 30 രൂപയായി വർദ്ധിപ്പിക്കണമെന്ന് കേരള സംസ്ഥാന നെൽ--നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു.
വിഷയത്തിന്റെ പ്രധാന്യം കാണിച്ച് കൃഷിമന്ത്രിക്ക് ഇ--മെയിൽ സന്ദേശം അയച്ചതായി അദ്ദേഹം പറഞ്ഞു.