aiyf
എ.ഐ.വൈ.എഫ്. മുതുകുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂളത്തെരുവ് പെട്രോൾ പമ്പിന് മുന്നിൽ ധർണ ഹരിപ്പാട് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

മുതുകുളം: പെട്രോൾ-ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്. മുതുകുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂളത്തെരുവ് പെട്രോൾ പമ്പിന് മുന്നിൽ ധർണ നടത്തി. എ.ഐ.വൈ.എഫ്. ഹരിപ്പാട് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ആർ. അഞ്ജലി അദ്ധ്യക്ഷയായി. ജെ. സനിൽ ജോസ്, എസ്. സൂര്യകല, വിനോദ്, മോഹനൻ എന്നിവർ പങ്കെടുത്തു.