ഹരിപ്പാട്: ഡി.വൈഎഫ്.ഐ ഹരിപ്പാട് ടൗൺ തെക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട് കെ.എസ്.ആർ.ടി.സി.ഡിപ്പോയിലെ ബസുകൾ അണുവിമുക്തമാക്കി. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സത്യപാലൻ, എൽ.സി.സെക്രട്ടറി ആർ.ഗോപി, ഡി.വൈ എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം എം.എം അനസ് അലി, ജില്ലാ കമ്മറ്റി അംഗം പ്രതീഷ് ജി. പണിക്കർ, മേഖലാ സെക്രട്ടറി അജിത്ത്, മേഖലാ പ്രസിഡൻ്റ് വിനോദ് അഡ്വ: ആർ.രമേശ് ബിജു.എന്നിവർ പങ്കെടുത്തു.