ചേർത്തല: ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി കണിച്ചുകുളങ്ങര യൂണിയനിലെ മായിത്തറ തെക്ക് 1939-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. ശാഖ അതിർത്തിയിൽ കൊവിഡ് ബാധിച്ച 38 കുടുംബങ്ങൾക്കാണ് അരിയടക്കം 15 വിഭവങ്ങൾ പ്രവർത്തകർ വിടുകളിൽ എത്തിച്ച് നൽകിയത്. ശാഖ പ്രസിഡന്റ് പി. ഭാസ്ക്കരൻ,സെക്രട്ടറി കെ. ചിദംബരൻ,വൈസ് പ്രസിഡന്റ് ലാൽ, കുടുംബ യൂണീറ്റ് കൺവീനർമാരും കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.