മാവേലിക്കര: വാട്ടർ അതോറിറ്റി മാവേലിക്കര സബ് ഡിവിഷൻ പരിധിയിലെ മാവേലിക്കര, ചെങ്ങന്നൂർ ക്യാഷ് കൗണ്ടറുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ പ്രവർത്തിക്കും. ബില്ലുകളുടെ വിശദാംശങ്ങൾ അറിയുന്നതിനും ഓൺലൈൻ മുഖേന പണം അടയ്ക്കുന്നതിനുമുള്ള സൗകര്യം https://epay.kwa.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടി​വ് എൻജിനീയർ അറിയിച്ചു.