ഭരണിക്കാവ്: കൊവിഡ്പ്രതിരോധ പ്രവർത്തനങ്ങളിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ കുറച്ചു കൊണ്ടുവരാൻ പഞ്ചായത്ത് കഴിഞ്ഞുവെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാക്സിനേഷൻ, കമ്യൂണിറ്റി കിച്ചൺ, ജനകീയ ഹോട്ടൽ എന്നിവയുടെ പ്രവർത്തനങ്ങളിലെല്ലാം പഞ്ചായത്ത് മുൻപന്തിയിലാണ്. കിടപ്പു രോഗികളും നിരാലംബരും കൊവിഡ് പോസിറ്റീവായി ക്വാറന്റൈനിൽ കഴിയുന്നവരുമായ അഞ്ഞൂറിലധികം ആളുകൾക്ക് ദിവസേന ഉച്ചയൂണ് സന്നദ്ധ പ്രവർത്തകർ വീടുകളിൽ എത്തിച്ചു നൽകുന്നുണ്ട്. .
എന്നാൽ ഈ പ്രവർത്തനങ്ങളിലൊന്നും സഹകരിക്കാതെ സമര പ്രഹസനം നടത്തുകയാണ് പ്രതിപക്ഷം. സാമൂഹ്യ അടുക്കളയിലേക്ക് ഒരു മണി അരി പോലും പ്രതിപക്ഷ അംഗങ്ങൾ വാർഡുകളിൽ നിന്ന് ശേഖരിച്ചിട്ടില്ലെന്നും ഭരണസമിതി അംഗങ്ങൾ ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ, വൈസ് പ്രസിഡന്റ് സുരേഷ്.പി.മാത്യു, സ്റ്റാന്റിംഗ് കമ്മറ്റി ഭാരവാഹികളായ കെ.ശശിധരൻ നായർ, വി.ചെല്ലമ്മ, നിഷാ സത്യൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.എസ്.ജയപ്രകാശ്, രശ്മി മനു, അമൽ രാജ് എന്നിവർ പങ്കെടുത്തു..