mask-vandi
താമരക്കുളം കണ്ണനാകുഴി ഒന്നാം വാർഡ് പഞ്ചായത്തംഗം തൻസീർ കണ്ണനാകുഴിയുടെ മാസ്ക് വണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഫ്ലാഗ് ഓഫ് ചെയ്യുന്നു.

ചാരുംമൂട് : വാർഡിലെ മുഴുവൻ വീടുകളിലേക്കും വിതരണം ചെയ്യാനുള്ള മാസ്കുകളുമായി പഞ്ചായത്തംഗത്തിന്റെ മാസ്ക് വണ്ടി . താമരക്കുളം ഗ്രാമ പഞ്ചായത്ത് കണ്ണനാകുഴി ഒന്നാം വാർഡ്‌ മെമ്പർ തൻസീർ കണ്ണനാകുഴിയുടെ ഓഫീസിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കിൽ നിന്നുമാണ് പതിനായിരം മാസ്ക്കുകൾ അഞ്ഞൂറോളം കുടുംബങ്ങളിലേക്ക് നൽകുന്നത്.

മാസ്ക് വണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണു ഫ്ലാഗ്ഓഫ് ചെയ്തു. തൻസീർകണ്ണനാകുഴി അദ്ധ്യക്ഷത വഹിച്ചു അനിൽ രൂപകല, ഉണ്ണികൃഷ്ണപിള്ള , ബിജു വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.