മാരാരിക്കുളം: കൊവിഡ്- മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി കലവൂർ റെസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾക്ക് സൗജന്യമായി ശുചീകരണ സാമഗ്രികൾ വിതരണം ചെയ്തു. മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.എസ്. സന്തോഷ് അസോസിയേഷൻ കുടുംബാംഗം ബിന്ദുവിന് കിറ്റ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് കെ.പി.ഹരിലാൽ ,സെക്രട്ടറി കെ.രാജേന്ദ്രൻ നായർ,പി.എ. മോഹനൻ,ഷാജി തിരുവോണം, വേണുലാൽ തുടങ്ങിയവർ പങ്കെടുത്തു.