ആലപ്പുഴ: മാന്നാറിൽ വ്യാജ വാറ്റ് കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ എട്ട് ലിറ്റർ ചാരായം പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു. ചെന്നിത്തല പഞ്ചായത്ത് കാരാഴ്മ കിഴക്ക് മൂശാരിപ്പറമ്പിൽ വീട്ടിൽ നിന്നാണ് ചാരായം കണ്ടെത്തിയത്. പ്രിവന്റിവ് ഓഫീസർ എം.കെ.ശ്രീകുമാർ, സിവിൽ ഓഫീസർമാരായ ബാബു ഡാനിയേൽ, ടി.ജിയേഷ് എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.