അമ്പലപ്പുഴ: ദളിത് യുവാവിനെ അമ്പലപ്പുഴ പൊലീസ് കള്ളക്കേസിൽ കുടുക്കുകയും ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തതിൽ ഭാരതീയ വേലൻ സൊസൈറ്റി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പുറക്കാട് തൈച്ചിറ സ്വദേശിയായ യുവാവിനെതിരെ അമ്പലപ്പുഴ പൊലീസ് അകാരണമായി കേസെടുത്തെന്നാണ് പരാതി. ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് സി.ഹരിദാസ്, സെക്രട്ടറി സി.കെ.സുകുമാരപ്പണിക്കർ എന്നിവർ ആവശ്യപ്പെട്ടു.