ആലപ്പുഴ : ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, വഴിച്ചേരി പെട്രോൾ പമ്പിൽ അടിസ്ഥാന വിലയായ 35.50 രൂപയ്ക്ക് (ലിറ്ററിന്) ഉപഭോക്താക്കൾക്ക് പെട്രോൾ നൽകി. നികുതി ഇനത്തിൽ വരുന്ന ബാക്കിത്തുക യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പമ്പിൽ നൽകിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

കെ.പി.സി.സി സെക്രട്ടറി പ്രതിഷേധം എം.ജെ.ജോബ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സരുൺ റോയി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ, നിസാം ബഷീർ, സ്റ്റേനു കെ..തോമസ്, അൻസിൽ ബഷീർ, അരുൺ സാബു, സുറുമി സുൽഫി, സച്ചു കെ.ഭാസി തുടങ്ങിയവർ സംസാരിച്ചു.