അമ്പലപ്പുഴ : എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസി.ഇൻസ്പെക്ടർ പി.ബിനേഷിന്റെ നേതൃത്വത്തിൽ കരുമാടി ഭാഗത്ത് നടത്തിയ പരിശോധനയിൽ കരുമാടി സ്വദേശി അനിൽകുമാറിന്റെ പുരയിടത്തിൽ നിന്നും 35 ലിറ്റർ വാറ്റുചാരായവും 1035 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ കെ.ജയകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺകുമാർ,നിജോമോൻ ജോസഫ്,എച്ച്.മുസ്തഫ,എൻ.പി.അരുൺ,ഡ്രൈവർ വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.