വള്ളികുന്നം: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആശാവർക്കർമാർക്കും വാർഡ് ജാഗ്രതാ സമിതി സന്നദ്ധ പ്രവർത്തകർക്കും കൊവിഡ്‌ ജാഗ്രതാ കിറ്റുകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ വിജയൻ വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദിന് കിറ്റ് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.രവീന്ദ്രനാഥ്‌ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി.രാജലക്ഷ്മി , ത്രിദീപ്‌ കുമാർ, വിജയലക്ഷ്മി ,രോഹിണി, ജാഗ്രതാ സമിതി അംഗങ്ങളായ കെ ജയമോഹൻ, സി. പ്രകാശ്. എന്നിവർ പങ്കെടുത്തു