അമ്പലപ്പുഴ : ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ മത്സ്യത്തൊഴിലാളിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടപ്പള്ളി പുന്നമൂട്ടിൽ രാജീവനാണ് (57) നാണ് ഇന്നലെ പുലർച്ചെ അഞ്ചടെ ദേശീയപാതയിൽ ഒറ്റപ്പന വെയിറ്റിംഗ് ഷെഡിനു സമീപം നിയന്ത്രണം വിട്ട ബൈക്കിടിച്ച് പരിക്കേറ്റത്. പിന്നാലെയെത്തിയ കാർ യാത്രികരാണ് രാജീവനെ ആശുപത്രിയിലെത്തിച്ചത്.