photo
ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിലെ കുറ്റിക്കാട് 522-ാം നമ്പർ ശാഖയിൽ പലവ്യഞ്ജന കിറ്റുകളുടെ വിതരണോദ്ഘാടനം യൂണിയൻ പ്രസിഡന്റ് കെ.വി. സാബുലാൽ നിർവഹിക്കുന്നു

ചേർത്തല: എസ്.എൻ.ഡി.പി യോഗം നടപ്പാക്കുന്ന കൊവിഡ് സമാശ്വാസ പദ്ധതിയായ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിലെ കുറ്റിക്കാട് 522-ാം നമ്പർ ശാഖയിൽ പലവ്യഞ്ജന കിറ്റുകളുടെ വിതരണോദ്ഘാടനം യൂണിയൻ പ്രസിഡന്റ് കെ.വി. സാബുലാൽ നിർവഹിച്ചു. ശാഖ പ്രസിഡന്റ് എൻ. തിലകൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം അനിൽ ഇന്ദീവരം മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കെ.ടി. ഷാജി,മുൻ കൗൺസിലർ അഡ്വ. സി.ഡി. ശങ്കർ,ശാഖ കമ്മിറ്റി അംഗങ്ങളായ സജീവ് മാച്ചാന്തറ,കെ.പി. ഭദ്രൻ,കെ.സതീഷ്കുമാർ,കെ.ബി. സുരേഷ്കുമാർ,സിബു കണ്ണിമിറ്റം,കെ.എ. പരമേശ്വരൻ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി വി. രവീന്ദ്രൻ സ്വാഗതവും യൂണിയൻ കമ്മിറ്റി അംഗം വി.എം. ചെല്ലപ്പൻ നന്ദിയും പറഞ്ഞു.