അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് സമരഭൂമി വാർഡിൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി തൊഴിലുറപ്പ് മേട്രനെ നിയമിച്ചെന്ന് പരാതി. ഇതിനെതിരെ ഒരു വിഭാഗം തൊഴിലാളികൾ സി.പി.എം ഗ്രാമ പഞ്ചായത്തംഗത്തിനെതിരെ പ്രതിഷേധവുമായെത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
തൊഴിൽ നൽകുന്നതിലും രാഷ്ട്രീയ വിവേചനം കാണിക്കുന്നുവെന്ന് ഭൂരിഭാഗം സ്ത്രീകളും പരാതി പറയുന്നു. മേട്രൻ നിയമത്തിലെ അപാകത ചൂണ്ടിക്കാട്ടി തെക്ക് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും ബി.ഡി.ഒയ്ക്കും പരാതി നൽകിയവരെയാണ് തൊഴിലുറപ്പു ജോലിയിൽ നിന്ന് മാറ്റി നിറുത്തിയതത്രെ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 15 പേരെ മാത്രം പങ്കെടുപ്പിച്ചാണ് തൊഴിലുറപ്പ് നടക്കുന്നത്.