s

ആലപ്പുഴ: ഊർജ്ജ ഉപയോഗം കുറയ്ക്കുക, പാരിസ്ഥിതിക ആഘാതം ലഘൂകരിക്കുക എന്നീ ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കിയ 'നിലാവ്' പദ്ധതിയിൽ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് മുന്നിൽ. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമുള്ള പരമ്പരാഗത തെരുവുവിളക്കുകൾ ഘട്ടംഘട്ടമായി മാറ്റി പകരം എൽ.ഇ. ഡി. ലൈറ്റുകൾ സ്ഥാപിക്കുന്നതാണ് 'നിലാവ്' പദ്ധതി.