അമ്പലപ്പുഴ: ബിജെപിക്കും സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുമെതിരെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കള്ള പ്രചാരണം നടത്തുന്നെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ പരിപാടികളുടെ ഭാഗമായി അമ്പലപ്പുഴ മണ്ഡലത്തിൽ നടത്തിയ സമരം ബി.ജെ.പി ദക്ഷിണ മേഖല ഉപാദ്ധ്യക്ഷൻ കൊട്ടാരം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിൽ പാഞ്ചജന്യം അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സുഷമ രാജീവ്, ലേഖ രമേശ്, ജയലളിത എന്നിവർ പങ്കെടുത്തു.