ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രീമാര്യേജ് കൗൺസിലിംഗ് ക്ലാസുകൾ 12,13 തീയതികളിൽ ഓൺലൈനായി നടത്തും. 12ന് രാവിലെ 9.30ന് ഗുരുസ്മരണ, 10ന് അനൂപ് വൈക്കവും, ഉച്ചയ്ക്ക് 2ന് ഗ്രേസ് ലാലും ക്ലാസുകൾ നയിക്കും. 13ന് രാവിലെ 10ന് ഡോ. ശരത്ചന്ദ്രനും ഉച്ചയ്ക്ക് 2ന് രാജേഷ് പൊൻമലയും ക്ലാസെടുക്കും. മേയ് 31 വരെ പേര് രജിസ്റ്റർ ചെയ്തവർ യൂണിയനിൽ നിന്ന് ലഭിക്കുന്ന ലിങ്കിലൂടെ ക്ലാസിൽ ഹാജരാകണമെന്ന് സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ. ബാബു അറിയിച്ചു.