ചാരുംമൂട് : ആവശ്യ സർവ്വീസിൽ ഉൾപ്പെടുത്തി ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും വർക്ക് ഷോപ്പുകളും അനുബന്ധ സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകണമെന്ന് അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഓൺലൈനിൽ കൂടിയ യോഗം സംസ്ഥാന ജോയിൻ സെക്രട്ടറി രാധാകൃഷ്ണൻ രാധാലയം ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് പി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.രമേശൻ ,ട്രഷറർ വിജയകുമാർ ,വൈസ് പ്രസിഡന്റ് സുനി കടയിൽ, ജോയിന്റ് സെക്രട്ടറി സുരേഷ് കാവിനേത്ത് , ട്രെയിനിംഗ് ബോർഡ് മെമ്പർ

ശ്യാം ജി. ലാൽ തുടങ്ങിയവർ സംസാരിച്ചു.