bjp
ബിജെപി നേതാക്കൾക്കും പാർട്ടിക്കും എതിരെ എൽ.ഡി.എഫ് സർക്കാർ നടത്തുന്ന ദുഷ്പ്രചരണങ്ങൾക്കെതിരെ ബിജെപി താമരക്കുളം പടിഞ്ഞാറ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ജ്വാല.

ചാരുംമൂട് : ബിജെപി നേതാക്കൾക്കും പാർട്ടിക്കും എതിരെ എൽ.ഡി.എഫ് സർക്കാർ നടത്തുന്ന ദുഷ്പ്രചരണങ്ങൾ ക്കെതിരെ ബി.ജെ.പി താമരക്കുളം പടിഞ്ഞാറ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

ഏരിയ പ്രസിഡന്റ് സന്തോഷ് ചത്തിയറ അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര നിയോജകമണ്ഡലം സെക്രട്ടറി അനിൽ പുന്നയ്ക്കാ കുളങ്ങര ഉദ്ഘാടനം ചെയ്തു .ജില്ലാ കമ്മിറ്റി അംഗം രാധാകൃഷ്ണൻ ഉണ്ണിത്താൻ മുഖ്യപ്രഭാഷണം നടത്തി. ഏരിയ ജനറൽ സെക്രട്ടറി ആനന്ദ് കുമാർ, സെക്രട്ടറി പ്രകാശ് വേടരപ്ലാവ്. രതീഷ് തുടങ്ങിയവർ പങ്കെടുത്തു.