bjp
ബി.ജെ.പി തൈക്കാട്ടുശ്ശേരി പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരജ്വാല ജില്ലാ സെക്രട്ടറി വിമൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പൂച്ചാക്കൽ: ബി.ജെ.പി നേതാക്കളെ ഇടത് സർക്കാർ വേട്ടയാടുന്നുന്നെന്ന് ആരോപിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ബി.ജെ.പി തൈക്കാട്ടുശ്ശേരി പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരജ്വാല ജില്ലാ സെക്രട്ടറി വിമൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.അഞ്ചു കേന്ദ്രങ്ങളിലായി നടന്ന സമര ജ്വാലയിൽ ജില്ലാ കമ്മറ്റി അംഗം പി.ആർ.സുധി , കൺവീനർ ജോഷി തണ്ടാപ്പള്ളി , ജോ.കൺവീനർമാരായ സജീവ് എം.പി ,ശ്രീജിത്ത് പാവേലി , പ്രജേഷ് പ്രഭാകർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.സി വിനോദ്കുമാർ ,ആശാ സുരേഷ് , വിജയമ്മ ലാലു തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.