ആലപ്പുഴ: നെഹ്രുട്രോഫി വാർഡിലെ ഭഗവതിപാടം പനയ്ക്കൽ കായൽ പാടശേഖര നെല്ലുത്പാദക സമിതിയുടെ ഈ വർഷത്തെ രണ്ടാം കൃഷിയുടെ വിതയുത്സവം നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു.
77.6 ഹെക്ടറിൽ 130 കർഷകരുള്ള ഭഗവതിപ്പാടം നഗരസഭ പരിധിയിൽ രണ്ടാം കൃഷി ഇറക്കുന്ന ആദ്യ പാടശേഖരമാണ്. നഗരപരിധിയിലെ 12 പാടശേഖരങ്ങൾക്കും ജനകീയാസൂത്രണ പദ്ധതി പ്രകാരം സൗജന്യമായി വിത്ത് നൽകുന്നുണ്ട്. ഹെക്ടറൊന്നിന് 100 കിലോ എന്ന കണക്കിൽ 73 ടൺ വിത്താണ് നഗരസഭ നൽകുന്നതെന്ന് ചെയർപെഴ്സൺ പറഞ്ഞു. വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബിന്ദു തോമസ്, ബീന രമേശ്, ആർ.വിനീത, കൗൺസിലർമാരായ എം.ആർ. പ്രേം, കെ.കെ. ജയമ്മ, കൃഷി ഓഫീസർ സീതാരാമൻ, കർഷകതൊഴിലാളി പ്രതിനിധികളായ സുനി എട്ടേക്കർ, ലത സണ്ണി, മുൻ കൗൺസിലർമാരായ സലിം കുമാർ, എസ്.എം. ഇക്ബാൽ എന്നിവർ പങ്കെടുത്തു.