congres
രാജീവ് യൂത്ത് ഫൗണ്ടേഷൻ അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ കരുതൽ പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ഉപകരണങ്ങളുടെയും അവശ്യമരുന്നുകളുടേയും വിതരണോദ്ഘാടനം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് നിർവഹിക്കുന്നു

ആലപ്പുഴ : രാജീവ് യൂത്ത് ഫൗണ്ടേഷൻ അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ കരുതൽ പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ഉപകരണങ്ങളുടെയും അവശ്യമരുന്നുകളുടേയും സൗജന്യവിതരണം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. വാക്കിങ്ങ് സ്റ്റിക്ക്,വാക്കർ, അവശൃമരുന്നുകൾ തുടങ്ങിയയുടെ വിതരണം വരും ദിവസങ്ങളിലും തുടരുമെന്ന് ചടങ്ങിൽ അദ്ധൃക്ഷത വഹിച്ച രാജീവ് യൂത്ത് ഫൗണ്ടേഷൻ നിയോജകമണ്ഡലം ചെയർമാൻ അൻസിൽ ജലീൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.നൂറൂദ്ദീൻ കോയ,റഹീം വെറ്റക്കാരൻ വിഷ്ണു ബാലകൃഷ്ണൻ,തൻസീർ തുടങ്ങിയവർ പങ്കെടുത്തു.