കറ്റാനം: ഇന്ധനക്കൊളളയ്ക്കെതിരെ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ ആഭിമുഖ്യത്തിൽ തൊഴിലാളികൾ പ്രതിഷേധ ധർണ നടത്തി. കോയിക്കൽ സുഭാഷ് നഗറിന് സമീപം നടന്ന പ്രതിഷേധ ധർണ യൂണിയൻ ജില്ലാ സെക്രട്ടറി കോശി അലക്സ് ഉദ്ഘാടനം ചെയ്തു. സുഭാഷ് അദ്ധ്യക്ഷനായി. എം ശിവദാസൻ സംസാരിച്ചു.