മാവേലിക്കര: ചെട്ടികുളങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ വിലവർദ്ധനവിനെതിരെ നിൽപ്പ് സമരം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ ഉദ്‌ഘാടനം ചെയ്തു. ചെട്ടികുളങ്ങര മണ്ഡലം പ്രസിഡന്റ് ബെന്നി ചെട്ടികുളങ്ങര അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറിമാരായ അലക്സ് മാത്യു, ജോൺ കെ.മാത്യു, ബ്ലോക്ക് സെക്രട്ടറിമാരായ ടി.സുനിൽ കുമാർ, ബി.എൻ.ശശിരാജ്, സുരേഷ്‌കുമാർ കാട്ടുവള്ളിൽ, ആർ.വിജയകുമാർ, റോയി തങ്കച്ചൻ, ഹരീഷ് കുമാർ, പ്രവീൺ കുമാർ, തമ്പി വർഗീസ്, മണിക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.