മാവേലിക്കര : ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എം തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുറത്തികാട് പോസ്റ്റ്‌ ഓഫീസിന് മുന്നിൽ നടത്തിയ സമരം കേരള കോൺഗ്രസ്‌ എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജന്നിംഗസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ശ്രീനിവാസൻ അദ്ധ്യക്ഷനായി. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ അഡ്വ.അശോക് കുമാർ, കെ.രാധാകൃഷ്ണക്കുറുപ്പ്, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.അയ്യപ്പൻ പിള്ള, ജില്ലാ നിർവാഹക സമിതി അംഗങ്ങളായ പി.രാജു, അജിത് തെക്കേക്കര, വി.ഹരികുമാർ, ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു.