ഹരിപ്പാട്: കൊടക്കരക്കേസിൽ ബിജെപിക്കും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനുമെതിരെ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുന്ന സർക്കാർ നടപടിക്കെതിരെ ബി.ജെ,പി ഹരിപ്പാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ജ്വാല ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമൻ ഉദ്ഘാടനം ചെയ്തു. വിജയമോഹനൻ പിള്ള ,പി .എസ്.നോബിൾ, മഞ്ജുഷ, സന്തോഷ്, ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.