മാവേലിക്കര : ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും പാർട്ടി നേതൃത്വത്തിനും എതിരെ പൊലീസിനെ ഉപയോഗിച്ച് സി.പി.എമ്മും സംസ്ഥാന സർക്കാരും നടത്തുന്ന ശ്രമങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര താലൂക്ക് ഓഫീസിന് മുന്നിൽ നിൽപ് സമരം നടത്തി. ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന സെക്രട്ടറി രമേശ് കൊച്ചുമുറി ഉദ്ഘാടനം ചെയ്തു. മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് അധ്യക്ഷനായി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ, വൈസ് പ്രസിഡന്റ് ബിനു ചങ്കൂരേത്ത് എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ വിവിധ പഞ്ചായത്ത്‌ കേന്ദ്രങ്ങളിലെ ഇരുനൂറോളം കേന്ദ്രങ്ങളിൽ സമരം നടത്തി.