ഹരിപ്പാട്: മുനിസിപ്പാലിറ്റി മൂന്നാം ഡിവിഷനിലെ മണലെടുപ്പു സംബന്ധിച്ച പരാതി അന്വേഷിച്ചു റിപ്പോർട്ട് നൽകിയ വനിതാ ഓവർസിയർ ഓഫീസിനുള്ളിൽ കുഴഞ്ഞു വീണ സംഭവം റിപ്പോർട്ടു തിരുത്തണമെന്ന മുനിസിപ്പൽ ചെയർമാനടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ ഭീഷണിക്കും മാനസിക പീഢനവും കാരണമാണെന്ന് ആരോപിച്ചു എൻ. ജി. ഒ, എഫ്. എസ്. ഇ. ടി. ഒ, കെ. എം. സി. എസ്. യു, കെ. എം. സി. എസ്. എ യൂണിയനുകൾ പ്രതിഷേധിച്ചു. സംഭവത്തിൽ നടപടി ഉണ്ടാകുന്നത് വരെ കൊവിഡ് പ്രതിരോധ പ്രവർത്തനം ഒഴികെ ഉള്ള ജോലികളിൽ നിസഹകരിക്കുമെന്ന് നഗരസഭ ജീവനക്കാർ സെക്രട്ടറി യെ അറിയിച്ചു. ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടതു പക്ഷ കൗൺസിലർമാർ കറുത്ത തുണിയിൽ വാ മൂടികെട്ടി പ്രതിഷേധിച്ചു.