ചേർത്തല: പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ ഓട്ടോ,ടാക്‌സി,ടെമ്പോ വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു ചേർത്തല ഏരിയ കമ്മ​റ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധപരിപാടി സി.ഐ.ടി.യു ചേർത്തല ഏരിയ സെക്രട്ടറി പി.ഷാജിമോഹൻ ഉദഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.ബി.ഹർഷകുമാർ, ബി.ശ്രീകണ്ഠൻ നായർ, സി.ശ്യാംകുമാർ എന്നിവർ സംസാരിച്ചു.