tv-r

അരൂർ: കൊവിഡ് ബാധിച്ചു കെട്ടിട നിർമ്മാണ കരാറുകാരൻ മരിച്ചു .അരൂർ പഞ്ചായത്ത് പതിനാറാം വാർഡ് പെരുപറമ്പിൽ പരേതനായ രാജപ്പന്റെയും കൗസല്യയുടെയും മകൻ പി.ആർ.രാജേഷ് (44) ആണ് മരിച്ചത് .വീട്ടിൽ ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ചേർത്തല താലൂക്കാശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇന്നലെ പുലർച്ചേ ഒന്നിന് മരിച്ചു. സി.പി.ഐ ചന്തിരൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: സിമി. ,മക്കൾ: കിരൺ രാജ്,കാർത്തിക് രാജ്.