ചേർത്തല: കുളിമുറിയിൽ തെന്നി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.കഞ്ഞിക്കുഴി പഞ്ചായത്ത് 18-ാം വാർഡിൽ മായിത്തറ കൃഷ്ണയിൽ സിറാജിന്റെയും ഏകമകൾ ദേവികാ പാർവ്വതി (20)ആണ് മരിച്ചത്. ഈ മാസം 3ന് ഉച്ചയോടെ കുളിക്കുന്നതിനിടെ വീട്ടിലെ കുളിമുറിയിൽ തെന്നിവീണപ്പോൾ,വാഷ് ബെയ്‌സിൻ തകർന്ന് ചീള് തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റ ദേവിക എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ പാരാമെഡിക്കൽ വിദ്യാർത്ഥിനിയായിരുന്നു. മാതാവ്: ഷൈമോൾ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.