ആലപ്പുഴ : പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധന നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) സംസ്‌കാരവേദി ആലപ്പുഴയിൽ നടത്തിയ ധർണ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വി.സി.ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.സംസ്‌കാരവേദി ജില്ലാ പ്രസിഡന്റ് അഡ്വ.പ്രദീപ് കൂട്ടാല അദ്ധ്യക്ഷത വഹിച്ചു. തോമസ് കളരിക്കൽ, നസീർ സലാം,ജോമോൻ കണ്ണാട്ട് മഠം, എം.എസ്.നൗഷാദലി, ഷീൻ സോളമൻ, റോയി പി.എന്നിവർ സംസാരിച്ചു.