ആലപ്പുഴ: കൊവിഡ് വാക്സിൻ വിതരണത്തിനുള്ള സ്‌പോട്ട് രജിസ്‌ട്രേഷൻ നിറുത്തലാക്കണമെന്ന് ബി.ജെ.പി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു. ഇപ്പോൾ 30 ശതമാനം ആളുകൾക്കാണ് സ്‌പോട്ട് രജിസ്‌ട്രേഷൻ നൽകുന്നത്. ഇതു കൂടി ഓൺലൈൻ ആക്കണ. ഇക്കാര്യം ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ ആരോഗ്യ വകുപ്പ് അധികൃതരെ സന്ദർശിച്ചു. ജില്ലാ സെൽ കോഓർഡിനേറ്റർ ജി .വിനോദ് കുമാർ, കൗൺസിലർ മനു ഉപേന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.