ആലപ്പുഴ: സേവാഭാരതി ആര്യാട് പഞ്ചായത്ത് സമിതി ആര്യാട് പഞ്ചായത്ത് 13-ാംവാർഡിൽ കാരിക്കുഴി കോളനിയിൽ ഗിരിജക്ക് നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് ജയകുമാർ നിർവഹിച്ചു.പി. സഹദേവൻ, ആര്യാട് മണ്ഡൽ കാര്യവാഹ് രാജു സേവാഭാരതി ആര്യാട് ജനറൽസെക്രട്ടറി മനോഷ് തിരുവിളക്ക് ബി.ജെ.പി ആര്യാട് വെസ്റ്റ് മേഖല പ്രസിഡന്റ് വിഷ്ണു പത്മശ്രീ, ജനറൽ സെക്രട്ടറി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.