ഹരിപ്പാട്: കൊവിഡ് ബാധിച്ച് ഓക്സിജൻ കിട്ടാതെ ദുരിതമനുഭവിക്കുന്നവർക്ക് സഹായമായി ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318 എ യുടെ കരുതൽ പ്രാണവായു പ്രോജക്ട്. ഓക്സിജന്റെ ലഭ്യത ഉറപ്പാക്കുവാൻ ലയൻസ് ക്ലബ്‌ കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത്. ക്ളബിന്റെ നേതൃത്വത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് ഓക്സിജൻ കോൺസൻട്രേറ്റർ ഇന്ന് നൽകും. രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ വി. പരമേശ്വരൻ കുട്ടി അധ്യക്ഷനാകും. രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഡിസ്ട്രിക്ട് പ്രിൻസിപ്പൽ പ്രോജക്ട് കോർഡിനേറ്റർ ആർ. ഹരീഷ് ബാബു അറിയിച്ചു.