ഹരിപ്പാട്: ഹരിപ്പാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ വിശ്വഗുരു ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ എസ് എൻ ഡി പി യോഗം 3505 പിലപ്പുഴ വടക്കു ശാഖാംഗമായ വീട്ടമ്മയ്ക്ക് ചികിത്സ സഹായം നൽകി.. ശാഖാ പ്രസിഡന്റ് ഗോപിനാഥൻ , സെക്രട്ടറി മോഹനൻ, വൈസ് പ്രസിഡന്റ് ശിവദാസൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ട്രസ്റ്റ് പ്രസിഡന്റ് ജയകൃഷ്‌ണനും ട്രഷറർ അനിൽകുമാറും ചേർന്ന് ബന്ധുവായ ഷാനിന് കൈമാറി. ചടങ്ങിൽ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം സുദർശനൻ, ട്രസ്റ്റ് മീഡിയ കോർഡിനേറ്റർ ശ്യാം പായിപ്പാട് എന്നിവർ പങ്കെടുത്തു.