ആലപ്പുഴ: സാമൂഹികനീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ജില്ലയിലെ വയോജന മന്ദിരങ്ങൾ, സൈക്കോസോഷ്യൽ സ്ഥാപനങ്ങൾ, ഓർഫനേജുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങളിൽ അണുനശീകരണ പ്രവർത്തനങ്ങൾക്കായി മിഷൻ ഫ്യുമിഗേഷൻ കാമ്പയിൻ ആരംഭിച്ചു. കളക്ടർ എ. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയോടെയും ഹരിപ്പാട് ഗാന്ധിഭവൻ സ്നേഹവീടിന്റെ സഹകരണത്തോടെയുമാണ് മിഷൻ ഫ്യുമിഗേഷൻ സംഘടിപ്പിക്കുന്നത്. ഗാന്ധിഭവൻ ഡയറക്ടർ ഡോ.പുനലൂർ സോമരാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹികനീതി ഓഫീസർ എ.ഒ. അബീൻ, സാമൂഹിക പ്രവർത്തകൻ പ്രോംസായി ഹരിദാസ്, ഗാന്ധിഭവൻ സ്നേഹവീട് കോ-ഓർഡിനേറ്റർ ഷെമീർ എന്നിവർ പങ്കെടുത്തു. കാമ്പയിന്റ ഭാഗമായി ജില്ലയിലെ 65 ക്ഷേമ സ്ഥാപനങ്ങളിൽ അണുനശീകരണം നടത്തും. കാമ്പയിൻ 18ന് അവസാനിക്കും.