ആലപ്പുഴ : മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ധൂമ സന്ധ്യ പദ്ധതി നടത്താനൊരുങ്ങി പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്. ഇതിന്റെ ഭാഗമായി അപരാജിത ധൂമചൂർണം പഞ്ചായത്തിലെ എല്ലാ വീടുകളിലും എത്തിച്ചു. വിതരണോദ്ഘാടനം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ് നിർവഹിച്ചു. പഞ്ചായത്തിൽ നിന്ന് വിതരണം ചെയ്യുന്ന അപരാജിത ധൂമ ചൂർണ്ണം 13 ന് വൈകിട്ട് ഒരേസമയം പള്ളിപ്പുറത്തെ എല്ലാ വീടുകളും പുകയ്ക്കും.