മാവേലിക്കര: പെട്രോൾ, ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര നഗരത്തിലെ പെട്രോൾ പമ്പിന് മുന്നിൽ നിൽപ്പ് സമരം നടത്തി. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ അധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. കല്ലുമലരാജൻ, അഡ്വ.കെ.ആർ.മുരളീധരൻ, ബി.രാജലക്ഷ്മി, എം.കെ.സുധീർ, കെ.വി.ശ്രീകുമാർ, കെ.എൽ.മോഹൻലാൽ, കുര്യൻപള്ളത്ത്, അനി വർഗീസ്, അനിത വിജൻ, രമേശ് ഉപ്പാൻസ്, കൃഷ്ണകുമാരി, മനസ് രാജപ്പൻ എന്നിവർ പങ്കെടുത്തു.

മാവേലിക്കര : ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് എസ്.എഫ്‌.ഐ മാവേലിക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിനെതിരെ മാവേലിക്കര നഗരസഭയിലും വിവിധ പഞ്ചായത്തുകളിലുമുള്ള പെട്രോൾ പമ്പുകൾക്ക് മുന്നിൽ സമരം നടത്തി. ഏരിയാതല ഉദ്ഘാടനം ചെട്ടികുളങ്ങരയിൽ ഏരിയ സെക്രട്ടറി അനൂപ് മധു ഉദ്ഘാടനം ചെയ്തു. വിവിധ സമരകേന്ദ്രങ്ങളിൽ എസ്.എഫ്‌.ഐ ഏരിയ പ്രസിഡന്റ് കാർത്തിക്, ജില്ലാ കമ്മിറ്റിയംഗങ്ങളായ അർപ്പൺ, അരവിന്ദ് എന്നിവർ പങ്കെടുത്തു.