മാവേലിക്കര: യുവജന കലാസമിതിയുടെ ' കരം പിടിക്കാം കലാസമിതിക്കൊപ്പം' പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട പുളിന്താനത്ത് വടക്കേതിൽ ഷംസുദീന്റെ ചികിത്സയ്ക്ക് ആദ്യ ഗഡുവായ 50,000 രൂപ നൽകി. യുവജന കലാസമിതി വായനശാലയിൽ കൂടിയ യോഗത്തിൽ ഷംസുദീന്റെ ഭാര്യക്ക് യുവജന കലാസമിതി രക്ഷാധികാരി അഡ്വ.പി.ഷാജഹാൻ തുക കൈമാറി. ചടങ്ങിൽ കലാസമിതി പ്രസിഡന്റ് എസ്.അഷറഫ്, സെക്രട്ടറി എം.എം.ഫൈസൽ, വൈസ് പ്രസിഡന്റ് റജീബ് ഖാൻ, വനിതാസംഘം പ്രസിഡന്റ് ഷീലാ രവീന്ദ്രനുണ്ണിത്താൻ, വനിതാസംഘം ട്രഷറർ ഷംലാറാഫി, രമ്യാ സുനിൽ, കലാസമിതി എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ രാജ് കുമാർ, സുനിൽ രാമനല്ലൂർ എന്നിവർ പങ്കെടുത്തു.