തെക്കേക്കര : ഇന്ധന വിലവർദ്ധനവിനെതിരെ തെക്കേക്കര ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ തടത്തിലാൽ പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.എൽ.മോഹൻലാൽ, എം.കെ.സുധീർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ ബിജു വർഗ്ഗീസ്, ജീ.രാമദാസ്, ഡി.സി.സി അംഗം കുറത്തികാട് രാജൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ആർ.അജയക്കുറുപ്പ്, രാജു പുളിന്തറ, സുജിത്ത് ഓമനക്കുട്ടൻ, ജി.സുഗതൻ, ആഷീഷ് കുറത്തികാട്, കെ.ബാബു, സുരേഷ് മൂത്തേരിൽ, ആർ.വിശ്വംഭരൻ, ജീ.വിജയൻപിള്ള, എസ്.ഗോപി, കെ.മദനൻ, സച്ചു സ്റ്റാൻലി എന്നിവർ സംസാരിച്ചു.